Kerala

സംസം ജ്യൂസിയിൽ നിന്ന് വാങ്ങിയ ബർ​ഗറിൽ ജീവനുളള പുഴു

Posted on

കൊച്ചിയിലെ നെട്ടൂരിലെ സംസം ജ്യൂസി എന്ന ലഘു ഭക്ഷണ ശാലയിൽ നിന്നും വാങ്ങിയ ബർ​ഗറിൽ പച്ച നിറത്തിലുള്ള പുഴുവിനെ കണ്ടെത്തി.

കടയ്‌ക്കെതിരെ നെട്ടൂർ സ്വദേശിനി നീതു ​ന​ഗരസഭ ആരോ​ഗ്യവിഭാ​ഗത്തിന് പരാതി നൽകി. വിവരം സ്ഥാപത്തിലെ ജീവനക്കാരെ അറിയിച്ചപ്പോൾ അവഹേളിച്ചെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസാണ് സംഭവം. ഓൺലൈനിലൂടെ ഓർഡർ ചെയ്ത് ബർ​ഗർ കഴിക്കുന്നതിനിടെയാണ് പുഴുവിനെ ലഭിച്ചത്. നെട്ടൂർ ഐഎൻടിയുസി ജം​ഗ്ഷനിലാണ് കട സ്ഥിതി ചെയ്യുന്നത്. പ്രധാനമായും ​​​ജം​ഗ് ഫുഡുകളാണ് ഇവിടെ വിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version