Kerala

വീട്ടില്‍ വളർത്തുന്ന പോത്ത് വിരണ്ടോടി: തിരുവല്ലയിൽ നാല് പേർക്ക് കുത്തേറ്റു

Posted on

പത്തനംതിട്ട: തിരുവല്ല വളഞ്ഞവട്ടത്ത് വീട്ടില്‍ വളർത്തുന്ന പോത്ത് വിരണ്ടോടി. ആക്രമണത്തിൽ നാലുപേർക്ക് കുത്തേറ്റു.

ഇന്ന് ഉച്ചയ്ക്ക് 11 മണിയോടുകൂടിയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ഒരാള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പോത്ത് കെട്ട് പൊട്ടിച്ച്‌ വിരണ്ടോടുകയായിരുന്നുവെന്നാണ് വിവരം. ഇതിനെ നാട്ടുകാർ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായം തേടിയിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version