Crime
സുഹൃത്തിന്‍റെ സഹോദരിയുമായി ബന്ധം; യുപിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി തലയറുത്ത് കൊന്നു
സുഹൃത്തിന്‍റെ സഹോദരിയുമായി ബന്ധം ആരോപിച്ച് ഉത്തർപ്രദേശിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി കഴുത്തറുത്ത് കൊന്നു.
എട്ട് പേർ ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. ഗണേശ ഉത്സവത്തിന് എന്ന വ്യാജേന ഇരയായ ഋഷികേശിനെ വിളിച്ചുവരുത്തി കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് തല വെട്ടിമാറ്റുകയായിരുന്നു. കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായി.
പ്രധാന പ്രതികളായ പവൻ, പെൺകുട്ടിയുടെ സഹോദരനായ ബോബി, 2 കൂട്ടാളികൾ എന്നിവർ ഒളിവിലാണ്.
അറസ്റ്റിലായ പ്രതിയുടെ മൊഴി പ്രകാരം പവൻ തന്‍റെ ഫോണിൽ കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ് പറഞ്ഞു.