India
ലൈംഗികാരോപണക്കേസ് നിലനിൽക്കെ ബ്രിജ് ഭൂഷൺ വീണ്ടും ഗുസ്തിവേദിയിൽ
പ്രോ റെസ്‌ലിംഗ് ലീഗ് പ്രഖ്യാപന ചടങ്ങിൽ മുഖ്യാതിഥിയായി ബ്രിജ് ഭൂഷൺ ശരൺ സിംഗ്.
ലൈംഗിക പീഡന കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് ഡബ്ല്യുഎഫ്ഐയുടെ ചടങ്ങിൽ പങ്കെടുത്തത്. സംഘാടകർ ക്ഷണിച്ചത് കൊണ്ടാണ് ചടങ്ങിന് എത്തിയതെന്ന് ബ്രിജ് ഭൂഷൺ വിശദീകരിച്ചു.
ഗുസ്തിയിൽ നിന്ന് സന്യാസം സ്വീകരിച്ചതായി ബ്രിജ് ഭൂഷണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തനിക്കെതിരെ പ്രതിഷേധിച്ചവർ ഉൾപ്പെടെ ആർക്കും പ്രോ റെസ്‌ലിംഗ് ലീഗിൽ പങ്കെടുക്കാമെന്നും ബ്രിജ് ഭൂഷൺ അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരം നല്‍കി ലൈംഗിക പീഡന പരാതിയിലാണ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തത്.