India
വിരുദുനഗർ സ്ഫോടനം: വനജ ഫയർ വർക്ക്സിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
തമിഴ്നാട് വിരുദുനഗർ പടക്കനിർമാണശാലയിലെ സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
പ്രതികളായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർക്കായി അന്വേഷണം തുടരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കൾ നൽകിയ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.
പ്രതികൾക്കായി നാല് സംഘങ്ങളായി തിരിഞ്ഞുള്ള പരിശോധന തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലാണ് പുരോഗമിക്കുന്നത്.