India

രാജസ്ഥാനിൽ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വൻ തീപിടിത്തം

Posted on

ജയ്പുര്‍: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വന്‍ തീപിടിത്തം. പച്പദ്രയില്‍ നിർമാണം പൂർത്തിയായ സംസ്‌കരണ ശാലയിലാണ് തീപിടിത്തമുണ്ടായത്. സംസ്‌കരണശാലയുടെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സ്ഥലം സന്ദർശിച്ചു. കുറഞ്ഞത് 30 മുതൽ 35 വരെ അഗ്നിശമന സേനകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണ്. അന്വേഷണത്തിന് ശേഷം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിയുമെന്നും പച്പദ്ര സ്റ്റേഷൻ ഹൗസ് ഓഫീസർ അച്ല റാം പറഞ്ഞു.

സംഭവത്തിന് ശേഷം റിഫൈനറിയിലെ ഫയർ സേഫ്റ്റി സിസ്റ്റം സജീവമാക്കി. ഫയർ ബ്രിഗേഡ് ടീമുകളും ഹൈഡ്രന്റ് സിസ്റ്റങ്ങളും വിന്യസിച്ചതായും അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് നടന്ന സംഭവത്തെ നിർഭാഗ്യകരമാണെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version