India

പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; അമ്മയും മകളും മരിച്ചു

Posted on

ഒഡീഷയിലെ ഭുവനേശ്വറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അമ്മയും മകളും മരിച്ചു. കട്ടക്കിന് സമീപത്തെ പടക്ക നിർമാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. ഇന്നലെ വൈകീട്ടോടെ ഉണ്ടായ സ്ഫോടനത്തിൽ യുവതിക്കും മൂന്ന് വയസ്സുള്ള മകൾക്കുമാണ് ജീവൻ നഷ്ടമായത്.

അപകടത്തിൽ മറ്റൊരു കുടുംബാംഗത്തിനും ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. ജഗത്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിയിലാണ് സ്ഫോടനം ഉണ്ടായത്. സുധാൻസുബല നായക്, മകൾ സ്തിതപ്രംഗ്യ നായക് എന്നിവർക്കാണ് ജീവൻ നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനം നടന്ന സമയത്ത് കുടുംബാംഗങ്ങൾ പടക്കം നിർമിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version