India
പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം
കണ്ണൂർ : പടക്കം പൊട്ടിത്തെറിച്ച് ഒമ്പതുവയസുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറയിൽ കോൺഗ്രസ് ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാനാണ് മരിച്ചത്.
വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപം പ്രവർത്തകർ ലഡു വിതരണവും പടക്കം പൊട്ടിക്കലും നടത്തിയിരുന്നു.
ബാക്കി വന്ന പടക്കങ്ങൾ പ്രവർത്തകർ ഓഫീസിന് സമീപത്ത് വച്ചിരിക്കുകയായിരുന്നു.