Kerala
പാചക വാതകത്തിൽ നിന്ന് തീ പടർന്ന് രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പൊള്ളലേറ്റു
കൊച്ചി: എറണാകുളം ചെറായിയിൽ പാചക വാതകത്തിൽ നിന്ന് തീ പടർന്ന് രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. പള്ളിപ്പുറം, പണ്ടാരപറമ്പ് വീട്ടിലെ കമലം, മരുമകൾ അനിത എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
കമലത്തെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മരുമകൾ അനിതയുടെ ദേഹത്തേക്കും തീ പടർന്നത്.
40 ശതമാനത്തിലധികം പൊള്ളലേറ്റ അനിതയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപകടവിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഗ്യാസ് ചോർച്ച തടയുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.