Kerala

 തിരുവനന്തപുരം കോർപ്പറേഷൻ BJP അംഗം സുഗതന് ജാമ്യം കരുതൽ തടങ്കൽ റദ്ദാക്കി . കൗൺസിലിൽ ഭൂരിപക്ഷം നിലനിർത്തിയബിജെപിക്ക് ആശ്വാസം

Posted on

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുകയായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുഗതനെ കരുതൽ തടങ്കലിലാക്കാനുള്ള ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഏറെ നാളായി ജയിലിൽ കഴിയുന്ന സുഗതന് പുറത്തിറങ്ങുന്നതിനും കോർപ്പറേഷൻ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകുന്നതിനും വഴിതുറന്നു.

വാഴോട്ടുകോണം വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറാണ് ആർ. സുഗതൻ. വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ പശ്ചാത്തലത്തിലാണ് ജൂൺ ഒമ്പതിന് സുഗതനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സുഗതൻ ജയിലിൽ കഴിയേണ്ടിവന്നത് തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിലും രാഷ്ട്രീയമായി നിർണായകമായ സാഹചര്യം സൃഷ്ടിച്ചിരുന്നു. 101 അംഗങ്ങളുള്ള കോർപ്പറേഷൻ കൗൺസിലിൽ ബിജെപിക്ക് 50 അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് ബിജെപി ഭരണത്തിലുള്ളത്. സുഗതന്റെ അംഗത്വം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ഭരണപക്ഷത്തിന്റെ അംഗബലത്തിൽ മാറ്റമുണ്ടാകുമെന്ന ആശങ്ക നേരത്തെ ഉയർന്നിരുന്നു.

ജയിലിൽ കഴിയുന്നതിനാൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സുഗതൻ സമർപ്പിച്ച ആറുമാസത്തെ അവധി അപേക്ഷ കോർപ്പറേഷൻ കൗൺസിൽ അംഗീകരിച്ചിരുന്നു. 51 വോട്ടിനാണ് അപേക്ഷ പാസായത്. മേയറുടെ കാസ്റ്റിങ് വോട്ടിനൊപ്പം പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലറുടെ പിന്തുണയും ലഭിച്ചു. ഇതോടെ തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാകാത്തതിന്റെ പേരിൽ അംഗത്വം നഷ്ടപ്പെടാനുള്ള അടിയന്തര സാഹചര്യം ഒഴിവാക്കുകയായിരുന്നു.

കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥ പ്രകാരം അനുമതിയില്ലാതെ തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ട്. അതിനാൽ സുഗതന്റെ ജയിൽവാസം ബിജെപി ഭരണത്തിന് രാഷ്ട്രീയമായും നിയമപരമായും വെല്ലുവിളിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version