Kerala

ചങ്ങാടത്തെ ബിജെപി യിലേക്ക് ക്ഷണിച്ച് വെട്ടിലായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്

Posted on

തിരുവനന്തപുരം: പാർട്ടിയിൽ നടപടി നേരിട്ട സിപിഎം വനിതാ നേതാവ് പി.പി. ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ചതിൽ വെട്ടിലായി പി.കെ. കൃഷ്ണദാസ്. കൃഷ്ണദാസിൻ്റെ പരാമർശത്തിൽ ബിജെപിയിൽ മുതിർന്ന നേതാക്കളിൽ അടക്കം അമർഷം ശക്തം. സിപിഎം നടപടി നേരിടുന്ന ദിവ്യ നിലപാട് വ്യക്തമാക്കിയാൽ ബിജെപി പരിശോധിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞിരുന്നു.

ഈ പരാമർശമാണ് പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് കാരണമായത്. ഇരുപാർട്ടികളിൽനിന്നുള്ള നേതാക്കൾക്കും പ്രവർത്തകർക്കും ഞങ്ങൾ വാതിലുകൾ തുറന്നിട്ടിട്ടുണ്ട്. ആളുകൾ നിലപാട് വ്യക്തമാക്കട്ടെ. അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ എന്നായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.

ഏറെ വിവാദമായ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്. സിപിഎം പദവികളിൽനിന്ന് മാറ്റിനിർത്തിയ ദിവ്യക്കായി തങ്ങൾ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് പറഞ്ഞത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്നാണ് ബിജെപിയിലെ മുതിർന്ന നേതാക്കളുടെ നിലപാട്. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ശക്തമായ നിലപാടാണ് പാർട്ടി സ്വീകരിച്ചിരുന്നതെന്നും നേതാക്കൾ പറയുന്നു. സിപിഎമ്മുമായുള്ള അകൽച്ച സൂചിപ്പിക്കുന്ന ദിവ്യയുടെ പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. നദികടക്കാൻ സഹായിച്ച ചങ്ങാടം പിന്നീട് തലയിലേറ്റി നടക്കുന്നത് ശരിയാണോ എന്ന് ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ച കഥയാണ് കുറിപ്പിൽ പരാമർശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version