Kerala
സ്വന്തം ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് ബിജെപി: എം ടി രമേശ്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് ബിജെപിയാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.
കേരളത്തിലെ 23,000 വാര്‍ഡുകളിലും മത്സരിക്കാനുള്ള തീവ്രമായ ശ്രമമാണ് നടത്തിയത്. അത് വലിയ അളവില്‍ വിജയിക്കുകയും ചെയ്തുവെന്നും എം ടി രമേശ് പറഞ്ഞു.
‘സൂഷ്മ പരിശോധനയ്ക്ക് ശേഷം 19,500 സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. ഘടകകക്ഷികളും ഞങ്ങള്‍ പിന്തുണയ്ക്കുന്ന സ്വതന്ത്രരും ഉള്‍പ്പെടെ 1,500ല്‍ താഴെവരും. 21,000 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.
ബിജെപിയെ സംബന്ധിച്ച് അത് റെക്കോര്‍ഡ് വളര്‍ച്ചയാണ്. നിര്‍ത്താന്‍ പറ്റുന്നതിന്റെ പരമാവധിയാണ്. സ്വന്തം ചിഹ്നത്തില്‍ ഏറ്റവും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന പാര്‍ട്ടി ബിജെപിയാണ്’, എം ടി രമേശ് പറഞ്ഞു.