Kerala
കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെയും കോൺഗ്രസ് വിമത സ്ഥാനാർഥി
തദ്ദേശ തെരഞ്ഞെടുപ്പിൽ സൂക്ഷ്മ പരിശോധന നടപടികളൊക്കെ അവസാനിച്ച് അന്തിമ സ്ഥാനാർഥി പട്ടിക പുറത്തു വരുമ്പോൾ കോൺഗ്രസിലും യുഡിഎഫിലും വിമതരുടെ ഘോഷയാത്രയാണ്.
പ്രമുഖ നേതാക്കളടക്കം സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമതരായി പലയിടങ്ങളിലും മത്സരിക്കുകയാണ്.
ഇപ്പോഴിതാ കോട്ടയം നഗരസഭ ചെയർ പേഴ്സണെതിരെയും വിമതർ മത്സര രംഗത്തെത്തിയിരിക്കുകയാണ്.
കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ കോൺഗ്രസ് വിമതനായി പ്രേം ജോസ് കൂരമറ്റം ആണ് മത്സരിക്കുന്നത്.