Kerala
ബൈബിളുമായി പുറത്തിറങ്ങിയാൽ അടി ഉറപ്പ്; ഛത്തീസ്ഗഡിലെ സാഹചര്യം വിവരിച്ച് ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി
റായ്പുർ: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ക്രിസ്ത്യാനികൾക്കെതിരെ ത്രീവ്ര ഹിന്ദുത്വ വിഭാഗത്തിൻ്റെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി ദുർഗ്ഗ് ജില്ലയിലെ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ വിനോദ്.
കന്യാസ്ത്രീകളും സുവിശേഷ പ്രവർത്തകർക്കും ബൈബിളുമായി പുറത്തിറങ്ങിയാൽ അടി ഉറപ്പാണെന്നും ക്രിസ്ത്യാനികൾക്ക് പൊതു ഗതാഗതം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എവിടെ നിന്നെങ്കിലും ഒരു വചനം പറഞ്ഞാൽ ക്രൈസ്തവ വിരോധികൾ അടിച്ചിരിക്കുമെന്നും വിനോദ് പറഞ്ഞു.