Kerala
മദ്യക്കുപ്പിയുടെ പുറത്ത് രേഖപ്പെടുത്തിയതിനേക്കാള്‍ 60 രൂപ കൂടുതല്‍ ഈടാക്കിയ ബവ്റിജസ് കോര്‍പ്പറേഷനെതിരെ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്
തൃശൂര്‍: മദ്യക്കുപ്പിയുടെ പുറത്ത് രേഖപ്പെടുത്തിയതിനേക്കാള്‍ 60 രൂപ കൂടുതല്‍ ഈടാക്കിയ ബവ്റിജസ് കോര്‍പ്പറേഷനെതിരെ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്.
15,060 രൂപ ഉപഭോക്താവിന് നല്‍കണം. അധികമായി നല്കിയ 60 രൂപ ഉപഭോക്താവിന് തിരികെ നല്‍കുന്നതിന് പുറമെ 5,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 9 ശതമാനം പലിശ സഹിതം ഉപഭോക്താവിന് നല്‍കണമെന്നും കമ്മീഷന് ഉത്തരവിട്ടു.
ചാലക്കുടി പേരാമ്പ്ര സ്വദേശിയാണ് പരാതിക്കാരന്. 2011 ലെ പാക്കേജ്ഡ് കമ്മോഡിറ്റീസ് ചട്ടങ്ങളുടെ ലംഘനമാണ് ബെവ്കോ നടപടിയെന്ന് കമ്മീഷന് വിലയിരുത്തി. എംആര്‍പി അനുസരിച്ച് മാത്രമെ മദ്യം വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നും മദ്യവില കൂട്ടിയാല്‍ അക്കാര്യം ഔട്ട്ലെറ്റുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.