Kerala

ബ്രാന്‍ഡിക്ക് പേരിട്ടാല്‍ 10,000 രൂപ’: ആ പരസ്യം നല്‍കിയത് ഞങ്ങളല്ല; ബെവ്‌കോ കോടതിയില്‍

Posted on

കൊച്ചി: പുതുതായി നിര്‍മ്മിക്കുന്ന ബ്രാന്‍ഡിക്ക് പൊതുജനങ്ങളില്‍ നിന്നും പേരും ലോഗോയും സ്വീകരിച്ചതില്‍ ഹൈക്കോടതി ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതോടെ വിശദീകരിച്ച് ബെവ്‌കോ. പരസ്യം നല്‍കിയത് തങ്ങളല്ലെന്നും നിലവില്‍ മദ്യ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. അതിനാല്‍ പുതിയ ബ്രാന്‍ഡിന് പേരിടാനുള്ള മത്സരം ഉദിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബെവ്‌കോ വ്യക്തമാക്കി.

മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച നടപടിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നടപടി. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു സര്‍ക്കാര്‍ പരസ്യം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version