Kerala
ബേപ്പൂരിൽ കടുത്ത പോരാട്ടം; അട്ടിമറി ഉണ്ടാകുമെന്ന് അൻവർ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലം രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. എൽഡിഎഫിനായി സിറ്റിങ് എംഎൽഎയായ P. A. മുഹമ്മദ് റിയാസ് മത്സരിക്കുമ്പോൾ, യുഡിഎഫിനായി P. V. അൻവർ രംഗത്തിറങ്ങുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.
ബേപ്പൂരിൽ ഇത്തവണ അട്ടിമറി ഉണ്ടാകുമെന്ന് പി.വി. അൻവർ പ്രതികരിച്ചു. മൂന്ന് മാസത്തോളമായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചുവരുന്നുവെന്നും മണ്ഡലത്തിൽ യുഡിഎഫ് അനുകൂല തരംഗമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിൽ ജനോപകാരപ്രദമായ വികസന പ്രവർത്തികൾ നടന്നിട്ടില്ലെന്നും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ബേപ്പൂർ പിന്നിലാണെന്നും അൻവർ ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മന്ത്രി മറുപടി പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളോടൊപ്പമാണെന്ന് പറയുന്ന മന്ത്രിക്ക് സ്വന്തം പോസ്റ്ററുകൾ സ്ഥാപിക്കേണ്ട സാഹചര്യമാണുള്ളതെന്നും അൻവർ പറഞ്ഞു.