Sports

പരുക്കേറ്റാൽ ഇനി കളിക്കേണ്ട; ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമം അവതരിപ്പിച്ച് ബിസിസിഐ

Posted on

ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പകരക്കാരെ കൊണ്ടുവരാനുള്ള നിര്‍ണായകതീരുമാനമാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്.

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളിൽ നിന്ന് ഋഷഭ് പന്തിനെയും ക്രിസ് വോക്‌സിനെയും പരുക്കുകളോടെ ഒഴിവാക്കിയ സാഹചര്യത്തിൽ ആണ് ചരിത്രപരമായ നീക്കത്തിലേക്ക് ബിസിസിഐ കടന്നിരിക്കുന്നത്.

പുതിയ സീസണില്‍ ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇനി മുതല്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് പകരമായി മറ്റുതാരങ്ങളെ കളിപ്പിക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. എന്നാല്‍ പകരക്കാരെ കളിപ്പിക്കുന്നതിന് ചില നിബന്ധനകളും ബിസിസിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. കളിക്കിടയിലോ കളിക്കളത്തില്‍വെച്ചോ താരത്തിന് പരുക്കേറ്റാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ ടീമുകള്‍ക്ക് സാധിക്കൂ. ഒന്നിലധികം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റുകള്‍ക്ക് മാത്രമാണ് ഈ നിയമം ബാധകം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version