Kerala

നക്ഷത്ര പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ്: കേന്ദ്ര-സംസ്ഥാന തർക്കം രൂക്ഷമാകുന്നു

Posted on

 

തിരുവനന്തപുരം: നക്ഷത്ര പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെച്ചൊല്ലി കേന്ദ്ര ടൂറിസം മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഹോട്ടലുകളുടെ നക്ഷത്ര പദവി പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകാത്തതിന്റെ പേരിൽ ബാർ ലൈസൻസ് അനുവദിക്കുന്നതും പുതുക്കുന്നതും സംബന്ധിച്ച സർക്കാർ നിലപാടാണ് വിവാദമായിരിക്കുന്നത്.

2026–27 സാമ്പത്തിക വർഷത്തേക്ക് നിശ്ചിത നക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകൾക്കും ലൈസൻസ് പുതുക്കാൻ അനുമതി നൽകുന്ന തരത്തിൽ 2026 ഫെബ്രുവരി 13-ന് സംസ്ഥാന നികുതി വകുപ്പ് ഉത്തരവിറക്കിയിരുന്നു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പോർട്ടലിൽ നക്ഷത്ര പദവി പുതുക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ ലൈസൻസ് പുതുക്കാമെന്നായിരുന്നു ഉത്തരവിലെ വ്യവസ്ഥ.

നിലവിലുള്ള ചട്ടപ്രകാരം ബാർ ലൈസൻസിന് കുറഞ്ഞത് ത്രീ സ്റ്റാർ പദവി ആവശ്യമാണ്. എന്നാൽ, നക്ഷത്ര പദവി പുതുക്കുന്നതിനുള്ള അപേക്ഷ പരിഗണനയിലാണെന്ന കാരണത്താൽ മാത്രം ലൈസൻസ് പുതുക്കാൻ അനുവദിച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്ന വിമർശനമാണ് ഉയർന്നത്.

കേന്ദ്രത്തിന്റെ എതിർപ്പിന് പിന്നിൽ

ഹോട്ടലുകൾക്ക് നക്ഷത്ര പദവി നൽകുന്നതും അത് പുതുക്കുന്നതും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അപ്രൂവൽ ആൻഡ് ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധനകൾക്ക് വിധേയമാണ്. ഹോട്ടലിലെ അടിസ്ഥാന സൗകര്യങ്ങൾ, സേവന നിലവാരം തുടങ്ങിയവ പരിശോധിച്ചാണ് പദവി നിശ്ചയിക്കുന്നത്.

നക്ഷത്ര പദവി പുതുക്കുന്നതിനുള്ള പരിശോധനയ്ക്ക് തീയതി നിശ്ചയിക്കുമ്പോൾ ചില ഹോട്ടലുകൾ പരിശോധന മാറ്റിവയ്ക്കാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version