India
ബംഗളൂരുവിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ വൻ തീപിടിത്തം. കനകപുര മെട്രോ സ്റ്റേഷനോട് ചേർന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
ഡോമിനോസ് പീസ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തമാണ് കെട്ടിടത്തിലേക്ക് പടർന്നത്. ഇലക്‌ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്ന പോയിന്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.
തീപിടിത്തത്തിന് പിന്നാലെ പാർക്കിംഗ് ഏരിയയില്‍ വച്ചിരുന്ന ഗ്യാസ് സിലിണ്ടറികളിലൊന്ന് പൊട്ടിത്തെറിച്ചു. 6 സിലിണ്ടറുകള്‍ കൂടി അവിടെ ഉണ്ടായിരുന്നു എങ്കിലും പൊട്ടിത്തെറിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
19 ഇലക്‌ട്രിക് സ്കൂട്ടറുകള്‍ കത്തി നശിച്ചു. പീസ ഡെലിവറി വാഹനവും കത്തി. അഗ്നിരക്ഷാ സേനയുടെ രണ്ട് വാഹനങ്ങള്‍ എത്തിയാണ് തീയണച്ചത്. നാശനഷ്ടങ്ങളുടോ തോത് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ.