Kerala

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on

നിലമ്പൂർ: മലപ്പുറത്ത് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂർ ചുങ്കത്തറ കുന്നത്താണ്‌ സംഭവം. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവര്‍ഗ നഗറിലെ ശിവന്‍-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ചത്. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അംബുജം കുഞ്ഞിനെ പ്രസവിച്ചത്. ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യനിലയിൽ മാറ്റമില്ലാഞ്ഞതോടെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്കും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്തു. തുടർന്ന് ആശുപത്രിയിലെത്തി കുഞ്ഞിന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് ഭാരക്കുറവും, ആരോഗ്യ കുറവും ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version