India
മംഗളൂരുവിൽ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി 10മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
മംഗളൂരു: മംഗളൂരുവിലെ അഡയാറിൽ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.
ബിഹാർ ദമ്പതികളുടെ അനീഷ് കുമാർ എന്ന കുഞ്ഞാണ് മരിച്ചത്. അച്ഛൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ ബീഡിക്കുറ്റി കുട്ടി അബദ്ധത്തിൽ കഴിക്കുകയായിരുന്നു.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിക്ക് ബീഡിക്കുറ്റി കിട്ടുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്ന് ഭർത്താവിനെതിരെ അവർ മംഗളൂരു റൂറൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.