India
അസർബൈജാനിൽ സൈനികരുമായി പുറപ്പെട്ട ടർക്കിഷ് വിമാനം തകർന്നുവീണു
സൈനികരുമായി അസർബൈജാനിൽ നിന്നും പുറപ്പെട്ട ടർക്കിഷ് വിമാനം തകർന്നുവീണു.
സി-130 എന്ന വിമാനമാണ് തകർന്നു വീണത്. അസർബൈജാനിൽ നിന്ന് പറന്നുയർന്ന് തുർക്കിയിലേക്ക് മടങ്ങുന്നതിനിടെ ജോർജിയയിലെ സിഗ്നാഗി മുനിസിപ്പാലിറ്റിയിൽ വെച്ചാണ് ഇരുപത് സൈനികരുമായി വന്ന വിമാനം തകർന്നു വീണത്.
അപകടത്തിൽ എത്ര മരണം ഉണ്ടായി എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. എത്ര ജീവനക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്ന് ഉടൻ വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അസർബൈജാൻ, ജോർജിയ അധികൃതരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്.