Kerala
ലഹരി ഉപയോഗം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ യുവാക്കളുടെ ആക്രമണം
കോഴിക്കോട്: ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ യുവാക്കളുടെ ആക്രമണം.
താമരശ്ശേരി ചുരം നാലാം വളവിൽ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ഒമ്പതുപേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുരം നാലാം വളവിലെ കടക്കകത്തുനിന്നും ദിവസങ്ങൾക്ക് മുമ്പ് ഏതാനും യുവാക്കൾ ലഹരി വസ്തു ഉപയോഗിക്കുന്നത് ലഹരി വിരുദ്ധ സമിതി പ്രവർത്തകർ എതിർത്തിരുന്നു.