Kerala
രമേഷ് പിഷാരടിയെ ഒരുപാട് നാളുകളായി നന്നായി അറിയാം; പ്രചാരണത്തിന് പോകണമെന്നുണ്ട്; ആസിഫ് അലി ‘
കൊച്ചി: ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുമിച്ച് നിൽക്കാൻ പറ്റുക എന്നത് വലിയൊരു അനുഗ്രഹമാണെന്ന് നടൻ ആസിഫ് അലി.
കലൂർ സ്റ്റേഡിയത്തിലെ ഈദ് ഗാഹിൽ പങ്കെടുക്കാനത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുപാട് പേർ വിളിക്കുന്നുണ്ടെന്നും വ്യക്തിപരമായി തനിക്ക് അംഗീകരിക്കാൻ പറ്റുന്ന വ്യക്തികൾക്ക് വേണ്ടി ഇലക്ഷൻ പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹമെന്നും ആസിഫ് വ്യക്തമാക്കി.
പാലക്കാട്ടെ സ്ഥാനാർഥിയായ രമേഷ് പിഷാരടിയുടെ സ്ഥാനാർഥിത്വത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ആസിഫ് ചൂണ്ടിക്കാട്ടി. അതോടൊപ്പം എല്ലാവർക്കും പെരുന്നാൾ ആശംസകളും താരം നേർന്നു.