Kerala
ആശ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല; കെഎഎച്ച്ഡബ്ല്യുഎ
തിരുവനന്തപുരം: ആശ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ലെന്ന് കെഎഎച്ച്ഡബ്ല്യുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു.
നിയമസഭ തെരഞ്ഞെടുപ്പിലും നിലപാട് തുടരുമെന്ന് എം എ ബിന്ദു പറഞ്ഞു. ഇന്നുവരെയും ഒരു സര്‍ക്കാരും കാണിക്കാത്ത തൊഴിലാളി വിരുദ്ധത സര്‍ക്കാര്‍ കാണിച്ചെന്ന് ബിന്ദു പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെഎഎഎച്ച്ഡബ്ല്യുഎ കൃത്യമായ നിലപാട് എടുത്തെന്നും ബിന്ദു പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധിക്ക് വോട്ട് നല്‍കരുത് എന്നായിരുന്നു നിലപാടെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.