Kerala

വയലിൽ വണ്ടിയിറക്കി നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത്; കയ്യടിച്ചു സോഷ്യൽ മീഡിയ

Posted on

തനി നാടൻ വേഷത്തിൽ വയലിലൂടെ ആര്യാടൻ ഷൗക്കത്ത് എംഎൽഎ വണ്ടി ഓടിക്കുന്ന ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ. മലപ്പുറത്തെ കരുളായി വാരിക്കലിലെ പാടത്ത് കൈലിയും ടി ഷർട്ടും ധരിച്ച് ആര്യാടൻ ഷൗക്കത്ത് വില്ലീസ് ജീപ്പ് പായിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മലപ്പുറത്തുകാർക്ക് ഫുട്ബോളും കാളപൂട്ടും മാത്രമല്ല വണ്ടിപൂട്ടും ലഹരിയാണ് എന്ന തലക്കെട്ടോടെയാണ് ആര്യാടൻ ഷൗക്കത്ത് കാളപൂട്ട് ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത്. ‘ചേറ് നിറഞ്ഞ കണ്ടത്തിലെ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തിന്റെ ആവേശവും ആർപ്പുവിളികളും കണ്ടപ്പോൾ ഒരു വൈബ്. ഞാനും ഇറങ്ങി ട്രാക്കിലെന്ന്, അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

സാഹസിക ടൂറിസം ക്ലബ്ബായ വൈൽഡ് വിൽസിന്റെ സഹകരണത്തോടെ നിലമ്പൂർ ടൂറിസം ഓർഗനൈസേഷനാണ് വണ്ടിപൂട്ട് നടത്തിയത്. ഉദ്ഘാടന പ്രസംഗത്തിനു ശേഷം സംഘാടകർ ക്ഷണിച്ചപ്പോൾ ചേറിലിറങ്ങി ജീപ്പോടിക്കാൻ എം.എൽ.എ തയ്യാറാവുകയായിരുന്നു.

കൈലി മടക്കി കുത്തി വയലിലൂടെ ജീപ്പ് പായിച്ച എംഎൽഎയെ ആർപ്പുവിളികളോടെയാണ് ജനക്കൂട്ടം വരവേറ്റത്. നാൽപ്പതോളം വാഹനങ്ങൾ പങ്കെടുത്ത മത്സരത്തിൽ വനിതകളും പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version