Kerala
അരുവിത്തറ സെന്റ്മേരിസ് എൽപി സ്കൂളിന് ഗ്രാൻന്റ് ഓവറോൾ കിരീടം
ഒക്ടോബർ 6 7 തീയതികളിൽ ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ അരുവിത്തറ സെന്റ്മേരിസ് എൽ പി .സ്കൂളിന് മിന്നും വിജയം .
ശാസ്ത്ര സാമൂഹ്യശാസ്ത്രമേളകളിൽ ഒന്നാം സ്ഥാനവും പ്രവർത്തിപരിചയമേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടിയാണ് ഈ സ്കൂൾ മികച്ച നേട്ടം കൈവരിച്ചത് വിജയികളായവരെ അധ്യാപകരും
പിടി അംഗങ്ങളും അഭിനന്ദിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന്റെ പിന്നിൽ എന്ന് ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു