Kerala
13 ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി 3 പേർ പിടിയിൽ
തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന 258 ഗ്രാം ബ്രൗണ്‍ഷുഗറുമായി മൂന്നുപേർ പിടിയിൽ.
തലശ്ശേരി പാലിശ്ശേരി മരിയാസ് ഹൗസിലെ ഇ.എ. ഷുഹൈബ് (38), മട്ടാമ്പ്രം അരയിലകത്ത് ഹൗസില്‍ എ. നാസര്‍ (54), എഡി കോയ ക്വാര്‍ട്ടേസ് കയ്യത്ത് മുഹമ്മദ് അക്രം (40) എന്നിവരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയില്‍നിന്ന് തീവണ്ടിമാര്‍ഗം തലശ്ശേരിയില്‍ ബ്രൗണ്‍ ഷുഗര്‍ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേത്രാവതി എക്സ്പ്രസില്‍ തലശ്ശേരി സ്റ്റേഷനില്‍ വന്നിറങ്ങിയ ഉടന്‍ മൂവര്‍സംഘത്തെ പോലീസ് വലയിലാക്കുകയായിരുന്നു. ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് ഷുഹൈബ്. മറ്റുള്ളവര്‍ക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.