Kerala
സ്പായിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; സിപിഎം നേതാവ് അറസ്റ്റിൽ
തിരുവനന്തപുരം: സ്പായിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം നേതാവ് അറസ്റ്റിൽ.
കഠിനംകുളം ചിറ്റാറ്റുമുക്ക് ഫാത്തിമപുരം കനാൽ പുറമ്പോക്കിൽ ജിപ്‌സൺ (32) ആണ് അറസ്റ്റിലായത്.
സി.പി.എം കൽപ്പന ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമാണ് അറസ്റ്റിലായ ജിപ്സൺ. കഴക്കൂട്ടം മൂന്നാംഘട്ടത്തിനു സമീപത്ത് പ്രവർത്തിക്കുന്ന സ്പായിൽ വെച്ചാണ് കഴിഞ്ഞ ഒന്നാം തീയതി ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.