Kerala

അനുവാദമില്ലാതെ സ്കൂട്ടർ എടുത്തത് ചോദിച്ചതിനെ തുടർന്ന് അക്രമണം; പ്രതികൾ അറസ്റ്റിൽ

Posted on

തിരുവനന്തപുരം: തിരുവനന്തപുരത്ത് 17 കാരനെയും, മാതാപിതാക്കളെയും, സുഹൃത്തുക്കളായ രണ്ട് പേരെയും ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. വീട്ടിലിരുന്ന സ്കൂട്ടർ അനുവാദമില്ലാതെ എടുത്തത് ചോദിച്ചതിനെ തുടർന്നുണ്ടായ തകർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

തിരുവല്ലം തിരുവഴിമുക്ക് വട്ടവിളവീട്ടിൽ എസ്. സജയ് സാബു (സച്ചു 21), മേനിലം സുവർണ ഭവനിൽ എസ്. ആദിത്യൻ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ മാസം രണ്ടിന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version