India
പ്രതിശ്രുതവധുവിന്റെയും വരന്റെയും സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തി: ആണ്‍സുഹൃത്ത് പിടിയില്‍
മുംബൈ: മുൻകാമുകിയുടെ മെയിൽ ഹാക്ക് ചെയ്ത് പെൺകുട്ടിയുടെയും വരന്റെയും സ്വകാര്യ ചിത്രങ്ങൾ മോഷ്ടിച്ച് പരസ്യപ്പെടുത്തിയതിന് മുപ്പത്തിമൂന്നുകാരനായ ഭവേഷ് ഷരദ്ദ് ഹാൽദൻകർ അറസ്റ്റിലായി. എഫ് ഐ ആർ റിപ്പോർട്ട് അനുസരിച്ച്, ഭാണ്ഡുപ്പ് സ്വദേശിനിയായ യുവതി 3 വർഷമായി പ്രതിയുമായി പ്രണയത്തിലായിരുന്നു.
2025ൽ തർക്കത്തെ തുടർന്ന് അവർ തമ്മിൽ വേർപിരിയുകയും, മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ഓക്ടോബർ 6ന് ഹാൽദൻകർ യുവതിയുടെ സഹോദരിയെ വിളിച്ച് തന്റെ പക്കൽ പരാതിക്കാരിയുടെ ചിത്രങ്ങൾ ഉണ്ടെന്നും അത് മാതാപിതാക്കളെ കാണിക്കുമെന്നും ഭീക്ഷണിപ്പെടുത്തി.
അടുത്ത ദിവസം പരാതിക്കാരി പ്രതിശ്രുതവരനൊപ്പം കശ്മീരിൽ യാത്രചെയ്യവെ എടുത്ത സ്വകാര്യ ചിത്രങ്ങൾ പ്രതി മെയിൽ ഹാക്ക് ചെയ്ത് മോഷ്ടിച്ചു മൊബൈലിൽ സേവ് ചെയ്തു. ഈ ചിത്രങ്ങൾ അയാൾ യുവതിയുടെ സഹോദരിക്കും അയച്ചിരുന്നു. ഓക്ടോബർ 8ന് പരാതിക്കാരി തിരിച്ച് വീട്ടിൽ എത്തിയിരുന്നു.
അന്ന് പ്രതി മാതാപിതാക്കൾക്കൊപ്പം യുവതിയുടെ വീട്ടിൽ എത്തി ചിത്രങ്ങൾ കാണിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. കൂടാതെ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്നാണ് യുവതി ഭാണ്ഡുപ്പ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യ്തത്.