Kerala
വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍
പാലക്കാട്: 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. മവീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.
പാലക്കാട് കൊല്ലങ്കോടാണ് സംഭവം. 52 കാരിയായ ശശികലയാണ് പിടിയിലായത്. എക്സൈസ് സംഘം വീട്ടില്‍ നടത്തിയ തിരച്ചിലലാണ് രഹസ്യ അറ കണ്ടെത്തുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.