Kerala
11കാരിക്ക് നേരെ ലൈംഗികാതിക്രമം, മദ്രസ അധ്യാപകന് അറസ്റ്റില്‍
വയനാട്: തിരുനെല്ലിയില്‍ പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍.
കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മേലേപ്പാട് തൊടിയില്‍ മുഹമ്മദ് ഷഫീഖ് (32) ആണ് അറസ്റ്റിലായത്. തിരുനെല്ലി പൊലീസാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് ഏറെ നാളായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു.
വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി