Kerala
പ്രേമം നടിച്ച് 14കാരിയെ തട്ടിക്കൊണ്ടുവന്ന സംഭവം: കാമുകൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
അസമിൽ നിന്നും 14കാരിയെ പ്രേമം നടിച്ച് തട്ടികൊണ്ടുവന്ന സംഭവത്തിൽ കാമുകൻ ഉൾപ്പെടെ മൂന്നു പേർ ആലുവയിൽ പിടിയിലായി. അസാം നാഗോൺ ജില്ലയിലെ റംഗാലു സ്വദേശി സദ്ദാം ഹുസൈൻ, ഇയാളുടെ ബന്ധു ഹബീബുൽ റഹ്മാൻ, ഭാര്യ അഫ്സാന ബീഗം എന്നിവരാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ പിടിയിലായത്. തീവണ്ടിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
അസം പൊലീസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് ഡിബ്രുഗഡ് – കന്യാകുമാരി എക്സ്പ്രസിൽ നിന്നും ഇവരെ കണ്ടെത്തിയത്. നാഗോൺ ജില്ലയിലെ സദർ സ്വദേശിയായ പെൺകുട്ടിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുവന്നത്. സദ്ദാം ഹുസൈൻ്റെ ബന്ധുക്കളായ ദമ്പതികൾക്കൊപ്പം അവരുടെ കൈക്കുഞ്ഞും ഉണ്ടായിരുന്നു.