Kerala
വി സി നിയമനത്തില്‍ ഗവര്‍ണര്‍ വീണ്ടും നിയമപോരാട്ടത്തിന്
തിരുവനന്തപുരം: സാങ്കേതിക-ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിര വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വീണ്ടും നിയമപോരാട്ടത്തിന്.
സ്ഥിരം വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.
പട്ടികയില്‍ യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്താത്തതാണ് പരാതിക്ക് കാരണം. ചാന്‍സലറുടെ അധികാരങ്ങള്‍ സര്‍ക്കാര്‍ കവരുന്നു എന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. വി സി നിയമനം ചാന്‍സലറുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്നും രാജ്ഭവന്‍ പറയുന്നു.
ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിയമപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കാനാണ് ഗവര്‍ണറുടെ തീരുമാനം. ഹര്‍ജിയില്‍ കക്ഷിചേരാന്‍ യുജിസിയും ആലോചിക്കുന്നുണ്ട്.