Tech
ഐഫോൺ ആരാധകർ കാത്തിരുന്ന 17 സീരീസ് മോഡലുകൾ ലോഞ്ച് ചെയ്ത് ആപ്പിൾ
ഐഫോൺ ആരാധകർ കാത്തിരുന്ന 17 സീരീസ് മോഡലുകൾ ലോഞ്ച് ചെയ്ത് ആപ്പിൾ. സ്റ്റാന്റേർഡ് ഐഫോൺ 17, ഐഫോൺ 17 പ്ലസിന് പകരം ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പുതിയ ആപ്പിൾ വാച്ച് എസ്ഇ3, എയർപോഡ്സ് പ്രോ 3 ഉൾപ്പെടെയുള്ള ഡിവൈസുകളും ലോഞ്ച് ചെയ്തിട്ടുണ്ട്.
മികച്ച കാമറ സിസ്റ്റം, ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ലൈഫ് എന്നിങ്ങനെ നിരവധി പ്രത്യേകതകൾ പ്രോ മോഡലുകൾക്കുണ്ട്. ആപ്പിളിന്റെ പുതിയ A19 ചിപ്പ് കരുത്തോടെയാണ് സ്റ്റാന്റേർഡ് മോഡൽ എത്തിയിരിക്കുന്നത്. ഇതിന് 3nm പ്രോസസ്സിൽ നിർമ്മിച്ചതാണ്, 6-കോർ CPU, 5-കോർ GPU, ഉപകരണത്തിലെ AI ടാസ്‌ക്കുകൾക്കായി മെച്ചപ്പെടുത്തിയ ന്യൂറൽ എഞ്ചിൻ എന്നിവയുമുണ്ട്.
ഐഫോൺ 17 മോഡലിന്റെ സ്റ്റോറേജിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അടിസ്ഥാന മോഡലിന്റെ സ്റ്റോറേജ് 256 ജിബിയാണ്. മെമ്മറി ബാൻഡ്‌വിഡ്ത്തും, ഗ്രാഫിക്സ്-ഇന്റൻസീവ് ആപ്പുകൾക്കുള്ള മൾട്ടിടാസ്കിംഗും പെർഫോമൻസും വർദ്ധിച്ചിട്ടുണ്ട്. വലുപ്പമുള്ള 6.3 ഇഞ്ച് പ്രോമോഷൻ ഡിസ്‌പ്ലേയാണ് ഐഫോൺ 17 ന്റെ മറ്റൊരു പ്രത്യേകത. സ്ക്രാച്ച് റെസിസ്റ്റൻസിനായി സെറാമിക് ഷീൽഡ് 2 ഈ മോഡലിൽ ആപ്പിൾ നൽകിയിട്ടുണ്ട്. ഗ്ലെയർ കുറയ്ക്കുന്നതിന് സെവൻ ലെയർ ആന്റി-റിഫ്ലെക്റ്റീവ് ഫിനിഷും ഉണ്ട്.
കാമറ പെർഫോമെൻസും എടുത്ത് പറയേണ്ടതാണ്. 48MP മെയിൻ ക്യാമറയും 12MP 2x ടെലിഫോട്ടോ ലെൻസും ആണ് 17മോഡലിൽ നൽകിയിരിക്കുന്നത്. ഐഫോണ്‍ 16 പ്രോയേക്കാള്‍ 40 ശതമാനം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഐഫോണ്‍ 17 പ്രോയ്ക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. സെക്കൻ ജനറേഷൻ ഡൈനാമിക് കാഷിംഗുള്ള 6-കോർ സിപിയുവും 5-കോർ ജിപിയുവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന എ19 പ്രോ ചിപ് ആണ് ഐഫോൺ 17 എയർ മോഡലിലുള്ളത്.