Kerala
പി വി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം
കോഴിക്കോട്: അടുത്തിടെ യുഡിഎഫിന്റെ ഭാഗമായ പി വി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പില്‍ 200 സീറ്റുവരെ യുഡിഎഫില്‍ നിന്ന് വാങ്ങിത്തരുമെന്ന് പറഞ്ഞാണ് അന്‍വര്‍ സംസ്ഥാന കണ്‍വീനറായത്.
ഇയാള്‍ നാളെ ബിജെപിയി ലേക്കുള്ളതാണെന്നും ഇയാളെ തൃണമൂല്‍ കോണ്‍ഗ്രസായി അംഗീകരിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് സി ജി ഉണ്ണി പറഞ്ഞു. ബേപ്പൂരില്‍ തിങ്കളാഴ്ച വൈകീട്ട് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് നേതാക്കളൊന്നടങ്കം പരസ്യമായി അന്‍വറിനെ തള്ളിപ്പറഞ്ഞത്.