Kerala
ഹേമാ കമ്മിറ്റി റിപ്പോർട്ട് ഊർജവും ശക്തിയും നൽകി; അൻസിബ ഹസൻ
ചെങ്ങന്നൂർ : ഹേമാ കമ്മിറ്റി റിപ്പോർട്ട് ഭയമില്ലാതെ സംസാരിക്കാനുള്ള ഊർജവും ശക്തിയും നൽകിയെന്ന് ചലച്ചിത്രനടി അൻസിബ ഹസൻ പറഞ്ഞു.
ജില്ലാ കുടുംബശ്രീമേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കവെയാണ് പ്രതികരണം. മോശം അനുഭവങ്ങളുണ്ടായാൽ ഒളിച്ചുവെക്കാതെ തുറന്നുപറയാൻ കഴിയണം.
മുൻപ് ബസിൽ യാത്രചെയ്യുമ്പോൾ മോശം അനുഭവമുണ്ടായത് പറഞ്ഞാൽ പറയുന്നവരെ മോശക്കാരാക്കുമായിരുന്നു. എന്തിനു പറഞ്ഞുവെന്ന് നമ്മളെ കുറ്റപ്പെടുത്തുമായിരുന്നു.
എന്നാൽ, ഇപ്പോൾ ആ സ്ഥിതിയല്ല. തുറന്നുപറയാൻ ഇപ്പോൾ ഭയമില്ലെന്നും അൻസിബ പറഞ്ഞു.