Kerala

പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു; തമിഴ്നാട്ടിൽ അണ്ണാമലൈക്കെതിരെ നേതാക്കളുടെ പരാതി

Posted on

തമിഴ്നാട് ബിജെപിയിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് എതിരെ പടയൊരുക്കം. അണ്ണാമലൈ ഏകപക്ഷീയമായ തീരുമാനമെടുത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി.

ടിടിവി ദിനകരനെ അണ്ണാമലൈ കണ്ടതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഡൽഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കണ്ടു.

മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി ഞായറാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിരുന്നു.

ഇതേ സമയത്താണ് ഇപിഎസ്സിനോട് ഇടഞ്ഞ് എൻഡിഎ വിട്ടുപോയ ടിടിവി ദിനകരനെ കാണാൻ കെ അണ്ണാമലൈ എത്തിയത്. പാർട്ടി അറിയാതെയുള്ള അണ്ണാമലൈയുടെ ഈ നീക്കത്തിൽ നൈനാർ നാഗേന്ദ്രനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും കടുത്ത അമർഷത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version