Kerala

തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് മാറില്ല

Posted on

തൃക്കാക്കരയിലെ NDA സ്ഥാനാർഥിയുടെ പേര് മാറ്റാൻ സാധിക്കില്ല. അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റിൽ തുടരുക. അഞ്ജലി നായർ എന്ന് മാറ്റണമെന്നായിരുന്നു ആവശ്യം.

പോസ്റ്റൽ വോട്ടും ഹോം വോട്ടും പ്രിന്റ് ചെയ്തതിനു ശേഷമാണ് പരാതി നൽകിയത്. അതിനാൽ മാറ്റാൻ കഴിയില്ല എന്ന് വരണാധികാരി അറിയിച്ചു.

ബാലറ്റിലെ അഞ്ജലി പി വി എന്ന പേര് അഞ്ജലി നായർ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.‌

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഹിയറിം​ഗ് നടത്തിയെങ്കിലും വരണാധികാരി ആവശ്യം തള്ളുകയാണുണ്ടായത്. അഞ്ജലി നായർ എന്ന് പുതുക്കണമെന്ന ആവശ്യം വരണാധികാരി അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version