Kerala
ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി
ബിജെപി അപകടകാരികൾ എന്ന എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ഉണ്ട്.
ഇന്ത്യയിലെ ജനങ്ങൾ അതൊന്നും മാനിക്കുന്നില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം ഉണ്ട്. കേരളത്തിൽ അടക്കം എല്ലായിടത്തും പാർട്ടി വളരുന്നു. അല്ലാത്ത അഭിപ്രായങ്ങൾ ജനങ്ങൾ നിരാകരിക്കുമെന്ന് അനിൽ ആന്റണി മറുപടി നൽകി.
LDF സർക്കാർ മൂന്നാം തവണ തിരിച്ചു വരില്ല. സാധാരണ LDF ഉം UDF ഉം മാറിമാറിയാണ് ഭരിക്കുന്നത്. ഇത്തവണ എൽഡിഎഫ് മാറിയാലും യുഡിഎഫ് വരില്ല. ബിജെപി സ്ഥാനാർത്ഥികൾ ശക്തർ. മറ്റു മുന്നണികൾ വിസ്മയങ്ങളെയും വർഗീയതയും പറ്റി പറയുമ്പോൾ ബിജെപി പറയുന്നത് വികസനമെന്നും അദ്ദേഹം വ്യക്തമാക്കി.