Kerala
തദ്ദേശ പോരിന് മുൻ MLA അനിൽ അക്കരയും
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് വീണ്ടും എത്തുകയാണ് മുൻ കോൺഗ്രസ് എംഎൽഎ അനിൽ അക്കര. അടാട്ട് പഞ്ചായത്തിലെ 15 ാം വാർഡിൽ നിന്നാണ് ജനവിധി തേടുക. സ്ഥാനാർഥി നിർണയത്തിനായുള്ള മണ്ഡലം കോർ കമ്മിറ്റി യോഗം പുരോഗമിക്കുകയാണ്.
2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്‍റായി. ഈ കാലയളവിൽ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ പഞ്ചായത്തിന് ലഭിച്ചിരുന്നു,
2010 ൽ ജില്ലാ പഞ്ചായത്തംഗം ആയി. രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായി.
2016 ലാണ് എംഎല്‍എ ആയത്. 45 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആയിരുന്നു വിജയം.2021 ൽ 15,000 ത്തോളം വോട്ടിന്‍റെ പരാജയം ഏറ്റുവാങ്ങി.