Kerala

‘ഇത്തരം പുതിയ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കരുത്’; പ്രതിപക്ഷത്തിന് സ്പീക്കർ അധികസമയം നൽകിയെന്ന് റവന്യൂമന്ത്രി അനിൽകുമാറിന്റെ പരാതി

Posted on

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന് സ്പീക്കർ അനാവശ്യമായി അധികസമയം അനുവദിക്കുന്നുവെന്ന പരാതിയുമായി റവന്യൂമന്ത്രി കെ. അനിൽകുമാർ രംഗത്ത്.

സംസ്ഥാനത്തെ പകർച്ചപ്പനി പശ്ചാത്തലമാക്കി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള വോക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിലെ കീഴ്‌വഴക്കങ്ങൾ ലംഘിച്ച് കൂടുതൽ സമയം നൽകിയെന്നാണ് പ്രധാന ആക്ഷേപം.

വോക്കൗട്ട് പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവിന് 15 മിനിറ്റും സഭയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവിന് 7 മിനിറ്റും അനുവദിച്ചതായി മന്ത്രി അനിൽകുമാർ സ്പീക്കറോട് പരാതിപ്പെട്ടു.

സഭയിലെ സമയക്രമത്തെച്ചൊല്ലി ഭരണപക്ഷവും സ്പീക്കറും തമ്മിൽ അൽപ്പസമയം വാദപ്രതിവാദങ്ങൾക്കും സഭ സാക്ഷ്യം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version