Kerala
അഞ്ചുതെങ്ങിൽ യുഡിഎഫ് അംഗം പ്രസിഡൻ്റ്; വൈസ് പ്രസിഡൻ്റ് സ്ഥാനം എല്‍ഡിഎഫിന്
തിരുവനന്തപുരം: അഞ്ചുതെങ്ങ് പഞ്ചായത്തില്‍ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത് യുഡിഎഫ് എങ്കിൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് എൽഡിഎഫ് പ്രതിനിധി.
യുഡിഎഫിന്റെ ഷിന്‍സി ഐവിന്‍ പ്രസിഡന്റായും എല്‍ഡിഎഫിലെ സോഫിയ ജ്ഞാനദാസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 14 അംഗങ്ങളുള്ള അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഇരുമുന്നണികളും ഏഴ് വീതം സീറ്റുകൾ വിജയിച്ചതോടെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.