Kerala
രാജിയെ കുറിച്ച് ഉചിതമായ സമയത്ത് പറയും: സി വി ആനന്ദബോസ്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കാനുണ്ടായ കാരണം ഉചിതമായ സമയത്ത് തുറന്നു പറയുമെന്ന് ഡോ. സി വി ആനന്ദബോസ്. ബംഗാളില്‍ നിന്ന് മടങ്ങവെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സി വി ആനന്ദബോസ് ഇക്കാര്യം അറിയിച്ചത്.
തീരുമാനം ബോധപൂര്‍വം കൈക്കൊണ്ടതാണ്. കാരണം തത്കാലം രഹസ്യമായി സൂക്ഷിക്കും. ഗവര്‍ണറായപ്പോള്‍ തന്നെ അറിയാമായിരുന്നു ആ പദവിയില്‍ നിന്ന് പുറത്തുപോകാനും ഒരുസമയമുണ്ടെന്ന്. ഏതു കളിയിലും എന്‍ട്രിയും എക്സിറ്റുമുണ്ട്. 1200ല്‍പ്പരം ദിവസങ്ങള്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചു. ക്രിക്കറ്റുമായി കൂട്ടിക്കെട്ടി പറഞ്ഞാല്‍ 12 സെഞ്ച്വറി. അതു പര്യാപ്തമാണ്- പറഞ്ഞു.