Kerala

അമ്മയിലെ എല്ലാ പരാതികള്‍ക്കും പരിഹാരം ജനറല്‍ബോഡിയില്‍ ഉണ്ടാകും; കുക്കു പരമേശ്വരൻ

Posted on

തനിക്കെതിരെ പ്രചരിക്കുന്ന പരാതികളെല്ലാം അവാസ്തവമാണെന്നും എല്ലാം ഒരു തൊഴില്‍ തര്‍ക്കത്തില്‍ നിന്ന് തുടങ്ങിയതാണെന്നും കുക്കു പരമേശ്വരന്‍ പ്രതികരിച്ചു. പിന്നീട് അത് ചിലര്‍ വഴി തിരിച്ചുവിടുകയായിരുന്നു. അതുല്യയുടെ ഇപ്പോഴത്തെ പരാതി പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും കുക്കു പരമേശ്വരന്‍ ആവര്‍ത്തിച്ചു.

എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷണത്തില്‍ പൊതുസമൂഹത്തിന് ബോധ്യപ്പെടും. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങളും മുതിര്‍ന്ന അംഗങ്ങളെ അപ്പപ്പോള്‍ അറിയിച്ചിട്ടുണ്ട്.

എല്ലാ പരാതികള്‍ക്കും പരിഹാരം ജനറല്‍ബോഡിയില്‍ ഉണ്ടാകുമെന്നും കുക്കു പരമേശ്വരന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version