India
കേന്ദ്ര ആഭ്യന്തര മന്ത്രി പദത്തിൽ റെക്കോർഡിട്ട് അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി പദത്തിൽ റെക്കോർഡിട്ട് അമിത് ഷാ. ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രി പദത്തിലിരുന്ന മന്ത്രിയെന്ന നേട്ടമാണ് അമിത് ഷായ്ക്ക് സ്വന്തമായത്.
എൽകെ അദ്വാനിയുടെ റെക്കോർഡാണ് അമിത് ഷാ മറികടന്നത്. ആഭ്യന്തര മന്ത്രി പദത്തിൽ 2256 ദിവസമാണ് എൽകെ അദ്വാനിയുടെ കാലയളവ്. ഇതേ പദവിയിൽ 2258 ദിവസം പൂർത്തിയാക്കിയാണ് അമിത് ഷാ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.
രാജ്യത്ത് അതിശക്തരായ രാഷ്ട്രീയ നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ രണ്ടാമത്തെയാൾ എന്ന വിശേഷണവും അമിത് ഷായ്ക്കുണ്ട്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 73 സീറ്റിലും ബിജെപി ജയിച്ചപ്പോൾ അവിടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച് അണിയറയിൽ ചരടുകൾ വലിച്ചത് ഗുജറാത്തിലെ മുൻ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ആയിരുന്നു.