Crime
അമേരിക്കയില്‍ വെടിവയ്പ്: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു
വാഷിങ്ടണ്‍: ടെക്‌സസിലുള്ള ബാറിന് പുറത്ത് നടന്ന വെടിവയ്പില്‍ 21കാരിയായ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദ്യാര്‍ഥിനിയുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ വെടിവയ്‌പ്പെന്ന സംശയത്തിലാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍( എഫ്ബിഐ).
ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ സവിത ഷാന്‍ ആണ് കൊല്ലപ്പെട്ടകൊല്ലപ്പെട്ടത്. ബിരുദദാനത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനിടെയാണ് മരണം. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി നേതാവ് കൂടിയാണ് സവിത ഷാന്‍. ഹാരിങ്ടണ്‍, ഷാന്‍ എന്നീ രണ്ട് പേരാണ് മരിച്ച മറ്റ് രണ്ട് പേരെന്ന് തിരിച്ചറിഞ്ഞതായി വാര്‍ത്താ സമ്മേളത്തില്‍ ഓസ്റ്റിന്‍ പൊലീസ് ചീഫ് ലിസ ഡേവിസ് സ്ഥിരീകരിച്ചു. ഈ കൂട്ടക്കൊലപാതകം ഓസ്റ്റിനിലെ ഇന്ത്യന്‍ പ്രവാസികളില്‍ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.