Kerala

ജി സുധാകരന്റെ നോമിനേഷൻ അംഗീകരിച്ചു; അപരൻ കെ സുധാകരന്റേത് തള്ളി

Posted on

ആലപ്പുഴ: അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായ മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരന്റെ നോമിനേഷൻ അംഗീകരിച്ചു.

എന്നാൽ ജി സുധാകരന്റെ അപരനായി മത്സരിക്കുന്ന കെ സുധാകരന്റെ നോമിനേഷൻ തള്ളി. സൂക്ഷ്മപരിശോധനയിൽ അപരനുവേണ്ടി വാദിച്ചത് സിപിഐഎം ഏരിയ സെക്രട്ടറിയായ അജയ് സുധീന്ദ്രനായിരുന്നു.

മാർച്ച് 22നാണ് സുധാകരൻ നോമിനേഷൻ സമർപ്പിച്ചത്. കോൺഗ്രസ് നേതാക്കളുടെ ഒപ്പമാണ് അദ്ദേഹം നോമിനേഷൻ സമർപ്പിച്ചത്. നിഷേധാത്മക സമീപനത്തിന്റെ പേരിലാണ് സുധാകരൻ സിപിഐഎമ്മുമായി ഇടഞ്ഞത്. പിന്നാലെ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ അമ്പലപ്പുഴയിൽ ഒരു സാധ്യത കണ്ട യുഡിഎഫ് സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version